വിർജീനിയയിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

NOVEMBER 27, 2026, 8:52 AM

വിർജീനിയ: വടക്കൻ വിർജീനിയയിലെ മനാസാസിലുള്ള വീട്ടിൽ 54 വയസുള്ള അമ്മയെയും 19 വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി.

നവംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രിൻസ് വില്യം കൗണ്ടി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

നവംബർ ആദ്യം മുതൽ ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും മൃതദേഹങ്ങളിൽ പരിക്കുകളോ അസ്വാഭാവികതകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. മരണകാരണം വ്യക്തമാകുന്നതിനായി ടോക്‌സിക്കോളജി പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രദേശവാസികൾക്ക് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam