കാക്കനാട്: തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ജോർജ്ജ് മരങ്ങോലിയുടെ അമ്പതാമത് പുസ്തകം 'അകന്നുപോയ കാൽപ്പാടുകൾ' (ചെറുകഥകൾ) കാക്കനാട് ഓണം പാർക്കിൽ പ്രകാശനം ചെയ്തു. മുൻ CIAL ഡയറക്ട്ടറും KSEB ഒമ്ബഡ്സ്മാനും, സാംസ്കാരിക കേന്ദ്രം പ്ര സിഡന്റുമായ എ.സി.കെ. നായർ അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ, സമസ്തകേരള സാഹിത്യ പരിഷത് പ്രസിഡണ്ട് ഡോ. ടി. എസ്. ജോയിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം. തോമസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. എം സി. ദിലീപ്കുമാർ, ജോഷി ജോർജ്ജ്, പോൾ മേച്ചേരിൽ, ജി.കെ. പിള്ള, ഡോ. വാസു സുഗുണൻ, കലാഭവൻ കെ.എസ്. പ്രസാദ്, ടോം കുര്യാക്കോസ് മരങ്ങോലി, ഡോ. ജോർജ്ജ് മരങ്ങോലി എന്നിവർ സംസാരിച്ചു.
ഷൈബി ബിജോയ് പ്രാർത്ഥനയും, ബിജോയ് ജോസ് സ്വാഗതവും, നോറ എലിസബത്ത് ജോർജ്ജ് വേദിനിയന്ത്രണവും നടത്തി. എച്ച് & സി ബുക്ക്സ് ആണ് ഈ പുസ്തകത്തിന്റെ വിതരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
