ഇടുക്കി: ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം മൂന്നാം ദിവസവും നിർത്തിവെച്ചു. ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു.
വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു.
അതേസമയം, ചക്കക്കൊമ്പനെ ശനിയാഴ്ച പുലർച്ചെ മുതൽ വനം വകുപ്പ് നിരീക്ഷിക്കും. ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയുകയാണ് ലക്ഷ്യം. ആനയെ അക്രമകാരിയായാണ് കാണുന്നത്. ജനവാസ മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ വഴി തിരിച്ച് വിടും. ഇനി അടുത്ത ചക്കക്കൊമ്പൻ ദൗത്യം രണ്ടാം ഘട്ടം ജനുവരിയോടെ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യം തത്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
