കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളി. വിദ്യാർത്ഥിയെ ഒരാൾ മുഖത്തടിച്ച സംഭവമാണ് ഈ കയ്യാങ്കളിയിൽ കലാശിച്ചത്.
കുറ്റിക്കോട് സിപിഎസ്എസിലെ ഒരു ജീവനക്കാരൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മുഖത്തടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐയുടെ സമരം നടന്നത്.
സ്കൂളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കരുതെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന് നേരെ തിരിയുകയായിരുന്നു.
സംഭവത്തിൽ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന കടയ്ക്കൽ എസ്എച്ച്ഒ, എസ്ഐ ജ്യോതിഷ് കുമാർ എന്നിവരും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും തമ്മിലാണ് കൈയ്യാങ്കളിയുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
