ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം ശക്തമാകുന്നു. മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസം മുമ്പ് കാണാതായി എന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെ അന്വേഷണം നിർണായക വഴിത്തിരിവിലെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തും. കണ്ടെത്തിയ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയയ്ക്കാനാണ് തീരുമാനം.
അതേസമയം പൊലീസ് പരിശോധനയ്ക്കെത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകൻ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ അമ്മയുടെയും മകന്റെയും തിരോധാനത്തിന് പിന്നിൽ ഇയാളാണെന്ന് ഇതുവരെ ഉറപ്പായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
