ഡൽഹി: എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ടു സുപ്രീംകോടതി. എസ്എൻഡിപി യോഗത്തിന് ബാധകമായ നിയമം 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ, അതോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടാണോ എന്നത് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.
മെയ് 19നകം നിലപാട് വ്യക്തമാക്കാൻ സോളിസിറ്റർ ജനറലായ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.
അതേസമയം കേന്ദ്ര സർക്കാരിന്റെ നിലപാട്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ അയോഗ്യത സംബന്ധിച്ച കേസിലും നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
