തിരുവനന്തപുരം: ആറ്റിങ്ങലിൽ അഗ്നി കാവടിയ്ക്കിടെ തീയിൽ വീണ് അപകടം. ആറ്റിങ്ങൽ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഗ്നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തിൽ ചാടവേയാണ് കാവടി ഭക്തൻ കാലു തട്ടി വീണ് തീപൊള്ളലേറ്റത്.
ഇന്നലെ വൈകീട്ട് എട്ട് മണിയോടെയാണ് അപകടം. മണമ്പൂർ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
അപകടത്തിൽ റിജുവിന്റെ ഇരു കൈകാലുകൾക്കും വയറ്റിലും പൊള്ളലേറ്റിറ്റുണ്ട്. റിജു കഴിഞ്ഞ വർഷവും തീക്കുണ്ഠത്തിൽ ചാടി അഗ്നിക്കാവടിയിൽ പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
