തിരുവനന്തപുരം: മാധവ വിലാസം സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കുളത്തൂർ സിപിഐഎം ബ്രാഞ്ച് അംഗമായ കെ. ലാൽ കുമാർ രാജിവച്ചു. ബാങ്കിലെ ഫയലുകളിലും സോഫ്റ്റ്വെയറിലും സിപിഐഎം പ്രവർത്തകരായ ജീവനക്കാർ തിരിമറി നടത്തിയതായി ആണ് അദ്ദേഹം ആരോപിച്ചത്.
ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന പാർട്ടി നിലപാടിനെതിരെയാണ് രാജിയെന്നും ലാൽ കുമാർ വ്യക്തമാക്കി. 2014 മുതൽ 38 ഫയലുകൾ കാണാതായതായും മുൻ സെക്രട്ടറിയുടെ കാലത്ത് സർക്കാർ അല്ലെങ്കിൽ ഭരണസമിതിയുടെ അനുമതിയില്ലാതെ രേഖകളില്ലാതെ 22 വായ്പകൾ പലിശ ഈടാക്കാതെ തീർപ്പാക്കിയതായും അദ്ദേഹം ആരോപിച്ചു. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായ സനലിനെതിരെയും ഗുരുതര ആരോപണങ്ങൾ രാജിക്കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
ആറ് പേജുള്ള രാജിക്കത്താണ് പാർട്ടിക്കും സഹകരണ വകുപ്പ് രജിസ്ട്രാറിനും ഭരണസമിതിക്കും സമർപ്പിച്ചത്. ബാങ്കിൽ നിന്ന് 38 ഫയലുകൾ കാണാതായ സംഭവത്തിൽ വ്യക്തമായ വിശദീകരണം ലഭ്യമല്ലെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ വർഷം മുൻ സെക്രട്ടറി ലതാദേവി 16 ഫയലുകൾ കാണാനില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2014 മുതൽ 38 ഫയലുകൾ കാണാതായതായി കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
