കടുത്ത ചൂട്: കൊച്ചിയിൽ പാർക്ക് ചെയ്ത ബൈക്കിന്റെ സീറ്റ് കത്തി

APRIL 24, 2026, 5:26 AM

കൊച്ചി: കനത്ത ചൂടിൽ എറണാകുളം പഴങ്ങനാട് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് അപ്‌ഹോൾസ്റ്ററി കത്തി നശിച്ചു. സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് സ്ഥലത്താണ് സംഭവം ഉണ്ടായത്.

സെക്യൂരിറ്റി ജീവനക്കാർ ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

അതേസമയം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു.

vachakam
vachakam
vachakam

മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്ന നില തുടരുകയാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

മുന്നറിയിപ്പ്:

പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ നിൽക്കുന്നത് ഒഴിവാക്കുക

vachakam
vachakam
vachakam

ധാരാളം വെള്ളം കുടിക്കുക

കുട്ടികളും വയോധികരും പ്രത്യേക ശ്രദ്ധ പുലർത്തുക

അതേസമയം, കൊല്ലം ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam