‘വീണ ജോർജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന് പറഞ്ഞിട്ടില്ല’; വിവാദത്തിൽ വിശദീകരണവുമായി എ.എൻ. ഷംസീർ

APRIL 27, 2026, 12:25 AM

തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ നടത്തിയ പ്രസ്താവനകളിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, തെറ്റിദ്ധാരണയാണ് ഉണ്ടായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മന്ത്രിയെ കണ്ടപ്പോൾ അവർ ഏറെ അവശമായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും ഷംസീർ പറഞ്ഞു. സഭാംഗം കൂടിയായ വനിതാ മന്ത്രി പ്ലാറ്റ്‌ഫോമിൽ അവശമായി ഇരിക്കുമ്പോൾ അവരെ അവഗണിച്ച് പോകാൻ കഴിയില്ലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ മന്ത്രിക്കെതിരായ സമരത്തിൽ കെഎസ്യു വനിതാ പ്രവർത്തകരെ പങ്കെടുപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഷംസീർ, “അവർക്ക് പെൺകുട്ടികളില്ലേ?” എന്നും ചോദിച്ചു.

vachakam
vachakam
vachakam

ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ടെങ്കിലും അതിന്റെ ഭാഗമായുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കിടക്കുന്നത് വലിയ അപരാധമാണെന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നുവെന്നും, മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ഷംസീർ ഓർമ്മിപ്പിച്ചു.

റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതായും വധശ്രമം നടന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സ്പീക്കറുടെ പ്രസ്താവനകളും ഇടപെടലും വിവാദമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam