പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയിൽ ഷിയാസ് കരീമിനെതിരെ കേസെടുത്തു 

APRIL 27, 2026, 8:28 PM

കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു.  ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി.

നഗ്‌നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി.

ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

vachakam
vachakam
vachakam

 സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോടായതിനാലാണ് ഇത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.  പ്രവാസി യുവതിയാണ് പരാതി നല്‍കിയത്.

പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam