ഭുവനേശ്വർ: വ്യവസായിയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി.
ഒഡിഷ കേഡറിലെ 2021 ബാച്ച് ഉദ്യോഗസ്ഥനായ ദിമാൻ ചക്മയാണ് (36) കൈയോടെ പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണക്കിൽപ്പെടാത്ത 47 ലക്ഷം രൂപ കൂടി വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ത്രിപുര സ്വദേശിയായ ദിമാൻ ചക്മ ബിഹാറിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തെ ഒരു ക്വാറി ഉടമയാണ് പരാതിക്കാരൻ.
ഇയാളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലൻസിൽ പരാതി നൽകി. 20 ലക്ഷം രൂപയായിരുന്നു ചോദിച്ചത്. പിന്നീട് ഒദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ച് 10 ലക്ഷം രൂപ സ്വീകരിക്കവെ കൈയോടെ പിടിയിലാവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്