ബെംഗളൂരു: റെയിൽവെ ട്രാക്കിന് സമീപം സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചന്ദപുര റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്.
പ്രദേശവാസികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിൽ നിന്ന് മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് വലിച്ചെറിഞ്ഞതാകാം എന്നാണ് പൊലീസിൻ്റെ നിഗമനം.
സ്ത്രീയെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം, സ്യൂട്ട്കേസിൽ നിറച്ച മൃതദേഹം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു.
മൃതദേഹത്തോടൊപ്പം തിരിച്ചറിയൽ രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും, യുവതിയുടെ പേര്, പ്രായം, സ്ഥലം, മറ്റ് വിവരങ്ങൾ തുടങ്ങിയവയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബെംഗളൂരു പൊലീസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്