ന്യൂഡല്‍ഹി: യു.പി.എസ് പെന്‍ഷന്‍ 2004 ന് ശേഷം ജോലിയില്‍ പ്രവേശിച്ച് വിരമിച്ചവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് കേന്ദ്രം. 25 വര്‍ഷം സേവനം ചെയ്തവര്‍ക്കാണ് അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ഉറപ്പാക്കുന്നത്. അതിനാല്‍ 2029 ന് ശേഷമേ കേന്ദ്രത്തിന് അത് നല്‍കേണ്ടി വരുന്നുള്ളൂ.
പദ്ധതി നടപ്പാക്കുന്ന ആദ്യവര്‍ഷം 6250 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് അധികമായി ചെലവാകും. കുടിശിക നല്‍കാന്‍ 800 കോടി വേണം. വരും വര്‍ഷങ്ങളില്‍ ഇതില്‍ മാറ്റം ഉണ്ടാകും. എന്‍.പിഎസിലുള്ള 99 ശതമാനത്തിലേറെപ്പേരും യു.പി.എസിലേക്ക് മാറുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
മറ്റ് പ്രധാന വ്യവസ്ഥകള്‍
പത്തിനും 25-നുമിടയില്‍ വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് ആനുപാതികമായി (പ്രോറാറ്റ അടിസ്ഥാനത്തില്‍) പെന്‍ഷന്‍ കുറയും
ജീവനക്കാര്‍ മരിച്ചാല്‍, അവരുടെ പെന്‍ഷന്റെ 60 ശതമാനം കുടുംബപെന്‍ഷനായി നല്‍കും
പത്തുവര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് 10,000 രൂപ മിനിമം പെന്‍ഷന്‍ ഉറപ്പാക്കും
പെന്‍ഷനുകള്‍ക്കൊപ്പം ഡിയര്‍നെസ് റിലീഫുമുണ്ടാകും. വ്യവസായത്തൊഴിലാളികള്‍ക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയാകും ഇത്
വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റിക്കുപുറമേ ഒരു ലംപ്‌സം തുകയും ഉണ്ടാകും. പൂര്‍ത്തിയാക്കിയ ഓരോ ആറ് മാസത്തിനും വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളവും ഡി.എ.യും കൂട്ടിയതിന്റെ പത്തിലൊന്ന് തുക വീതം കണക്കാക്കിയാണ് ഇത് നല്‍കുക.
പഴയ പെന്‍ഷന്‍പദ്ധതിക്ക് (ഒ.പി.എസ്.) പകരം 2004 മുതല്‍ രാജ്യത്ത് നടപ്പാക്കിയ പുതിയ പെന്‍ഷന്‍പദ്ധതി (എന്‍.പി.എസ്.) ഉണ്ടാക്കിയ എതിര്‍പ്പും രാഷ്ട്രീയാഘാതങ്ങളും പരിഹരിക്കുന്നതിനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് രൂപം കൊടുത്തത്. പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതം 14 ല്‍ നിന്ന് 18.5 ശതമാനമാക്കുന്ന യു.പി.എസ് നടപ്പാക്കല്‍ മിക്ക സംസ്ഥാനങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്