ന്യൂഡല്‍ഹി: ഭരണഘടന ജീവനുള്ള രേഖയായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഭരണഘടന ജനങ്ങളെ ഒരു കുടുംബമായി ബന്ധിപ്പിക്കുന്നു. ഇന്ത്യക്കാര്‍ എന്ന നിലയില്‍ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറ ഭരണഘടന നല്‍കുന്നുണ്ട്. ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് വ്യക്തമാക്കി.
രാഷ്ട്രപതി രാജ്യത്തെ ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു. ഇന്ത്യയാണ് ഇന്ന് ലോകത്തെ നയിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ക്ഷേമം എന്ന ആശയം സര്‍ക്കാര്‍ പുനര്‍ നിര്‍വചിക്കുകയും അടിസ്ഥാന ആവശ്യങ്ങള്‍ അവകാശമാക്കുകയും ചെയ്തതായി പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞു. ഭരണത്തില്‍ തുടര്‍ച്ച പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പദ്ധതിക്ക് കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്