അംബാല: ഹരിയാനയിലെ നാരായണ്‍ഗഢില്‍ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് വെടിയേറ്റു മരിച്ചു. ഹർബിലാസ് സിങ് രജ്ജുമജ്രയാണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം കാറിലെത്തിയ ഹർബിലാസ് കാറില്‍ ഇരിക്കുമ്ബോഴാണ് വെടിയേറ്റത്. സുഹൃത്ത് പുനീതിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ഹർബിലാസിനെയും സുഹൃത്തിനെയും ചണ്ഡീഗഢിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹർബിലാസിനെ രക്ഷിക്കാനായില്ല. സുഹൃത്ത് പുനീത് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
അക്രമികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി അംബാല എസ്പി എസ്.എസ് ഭോരിയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്