ചെന്നൈ: ശ്രീലങ്കൻ നാവിക സേന വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. തമിഴ്നാട്ടില്‍ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.
രാമേശ്വരത്തുനിന്ന് പോയവരെയാണ് സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു.
അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് രാമേശ്വരത്ത് നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയില്‍വച്ചാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഒരു ബാർജും അതിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്ക വീണ്ടും കസ്റ്റഡിയില്‍ എടുത്തു.
ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 33 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്