ഡൽഹി: മുഡ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഇ.ഡി നോട്ടീസ്. ബി.എം പാർവതിക്കും നഗരവികസന മന്ത്രി ഭ്യാരതി സുരേഷിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കർണാടകയിലെ മുഡ ഭൂമിയിടപാടിൽ 2024ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. അതേസമയം ഡിസംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലോകായുക്തയ്ക്ക് കത്തയച്ചിരുന്നു.
വലിയ അഴിമതിയാണ് മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്നതെന്ന് ഇ.ഡി ലോകായുക്തക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 700 കോടിയുടെ അഴിമതി നടന്നെന്നാണ് ഇ.ഡി പറയുന്നത്.
നേരത്തെ ലോകായുക്തയെ മറികടന്നാണ് കേസിൽ ഇ.ഡി അന്വേഷണം ഏറ്റെടുത്തതെന്ന വിമർശനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പൊലീസ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്