ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് മുതല്‍; നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

JANUARY 26, 2025, 9:04 PM

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് മുതല്‍ നിലവില്‍ വരും. ഇതോടെ സ്വതന്ത്ര ഇന്ത്യയില്‍ യുസിസി നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

യുസിസി മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളില്‍ രജിസ്ട്രേഷനായുള്ള പുതിയ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർവഹിക്കും. നേരത്തെ തന്നെ ജനുവരി മുതല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പില്‍ വരുമെന്ന് ധാമി ഉറപ്പ് നല്‍കിയിരുന്നു.

2024 ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയത്. തുടർന്ന് മാർച്ച്‌ 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ബില്‍ നിർദേശങ്ങള്‍ തയ്യാറാക്കിയത്.

vachakam
vachakam
vachakam

ഏക സിവില്‍ കോഡ് നിർദേശങ്ങള്‍ 

  • എല്ലാ മതവിശ്വാസികളുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും.
  • എല്ലാ മതവിശ്വാസങ്ങളിലുംപെട്ട പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം തന്നെ ആയിരിക്കും. 
  • വിവാഹത്തിന് കൃത്യമായ രജിസ്ട്രേഷൻ, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങള്‍, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങള്‍ ഭാര്യയ്ക്കും ബാധകമായിരിക്കും,
  • ബഹുഭാര്യത്വത്തിന് നിരോധനം 
  • അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം.
  • പട്ടികവർഗ വിഭാഗത്തെ ഏക സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam