സെയ്ഫ് അലിഖാന് അതിവേഗം ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ്; അന്വേഷിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന

JANUARY 26, 2025, 8:09 AM

മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് അനുവദിച്ചതില്‍ ആശങ്ക അറിയിച്ച് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എ.എം.സി). അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം ക്ലെയിം അനുവദിച്ചതില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നാണ് എ.എം.സി ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണക്കാര്‍ക്ക് ഈ രീതിയില്‍ പെട്ടെന്ന് ക്ലെയിമുകള്‍ ലഭിക്കാറില്ല. ഈ രീതിയില്‍ ക്ലെയിം അനുവദിക്കുന്നതോടെ ഉന്നതര്‍ക്കും സെലിബ്രിറ്റികള്‍ക്കും കൃത്യമായ ചികിത്സ ലഭ്യമാകുന്നു. ഇത് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അസമത്വം ഉണ്ടാക്കുമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിക്ക് അയച്ച കത്തില്‍ എ.എം.സി ചൂണ്ടിക്കാട്ടുന്നു.

ജനുവരി 16 നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദേഹം 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതില്‍ 25 ലക്ഷം രൂപ അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി അനുവദിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam