ചെന്നൈ: ഭാഷാ യുദ്ധം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴന്റെ സ്വത്വം സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് ഹിന്ദിയോ സംസ്‌കൃതമോ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
'മൊഴി പോര്‍' (ഭാഷായുദ്ധം) കാലത്ത് മരിച്ചവരെ അനുസ്മരിച്ച് ശനിയാഴ്ച ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശം വീണ്ടെടുക്കുന്നതിനായി ഡിഎംകെയുടെ വിദ്യാര്‍ത്ഥി വിഭാഗം പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ഹിന്ദി സംസാരിക്കാത്ത എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം ഡല്‍ഹിയില്‍ 'വിദ്യാഭ്യാസ അവകാശം' പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്