ആശങ്കയായി ഗില്ലിൻ ബാരെ സിൻഡ്രോം; നൂറ് കടന്ന് കേസുകളുടെ എണ്ണം

JANUARY 26, 2025, 11:57 PM

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു എന്ന ആശങ്ക ഉയർത്തുന്ന കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്.

26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ 68 സ്ത്രീകളും 33 പുരുഷന്‍മാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍  ചികിത്സയിലുള്ളത്.

അതേസമയം സോലാപ്പുരിൽ ഗില്ലൻ ബാരി സിൻഡ്രോം സംശയിക്കുന്ന ഒരാൾ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ മരണം രണ്ടായി. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ രൂപീകരിച്ചിട്ടുണ്ട്.  ഈ സാഹതര്യത്തില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam