രാജസ്ഥാൻ: ബിസിനസ് പങ്കാളി വഞ്ചിച്ചതിന്‍റെ പകയെ തുടർന്ന് അയാളുടെ രണ്ട് മക്കളെ കൊന്ന് കെട്ടിത്തൂക്കി വയോധികന്റെ ക്രൂരത. രാജസ്ഥാനിലെ ജോധ്പുരിലെ ബോറനടയിലാണ് സംഭവം.
തന്നു (12), ശിവ്‌പാല്‍ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്യാം സിംഗ് ഭാട്ടി (70) എന്നയാളാണ് കൃത്യം നടത്തിയത്. കുട്ടികളെ സ്കൂളില്‍ നിന്നും സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നാണ് ഇയാള്‍ കൊലനടത്തിയത്.
9 മാസം മുമ്ബ് പ്രതിയായ ശ്യാം സിംഗ് ഭാട്ടി, പ്രദീപ് ദേവസായിയുമായി ചേർന്ന് വള ഫാക്ടറി ആരംഭിച്ചതായി ഡിസിപി (വെസ്റ്റ്) രാജർഷി രാജ് വർമ പറഞ്ഞു.
ഏകദേശം 20 വർഷമായി അവർ പരസ്പരം അറിയാമായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ദേവസായി ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ചു.
ഇതേതുടർന്നാണ് ശ്യാം സിംഗ് ഭാട്ടിക്ക് പ്രദീപ് ദേസായിയോട് പക തോന്നിയത്. ഫാക്ടറിക്ക് സമീപമുള്ള ഭാട്ടിയുടെ വാടക വീട്ടിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭാട്ടി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്