മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് മഹാരാഷ്ട്ര സർക്കാർ ഒമ്പത് കോടി രൂപ നൽകും.ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിന്റെ ഉടമസ്ഥത സ്വന്തമാക്കുമ്ബോള്‍ ഫീസ് കണക്കാക്കിയതില്‍ പിഴവ് ഉണ്ടായിരുന്നു.
ഷാരൂഖ് അന്ന് മഹാരാഷ്ട്ര സർക്കാറിന് കൂടുതല്‍ തുക ഫീസായി നല്‍കിയിരുന്നു. ഈ അധിക തുകയാണ് സർക്കാർ തിരികെ നല്‍കുന്നത്. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അന്ന് 25 കോടി രൂപയാണ് ഷാരൂഖ് ഫീസായി നല്‍കിയത്.
2019ലാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ലീസിനെടുത്ത മന്നത്ത് ആഡംബര ബംഗ്ലാവ് സ്വന്തം ഉടമസ്ഥതയിലേക്ക് മാറ്റിയിരുന്നു.
ഇതിന് ഫീസും ഒടുക്കിയിരുന്നു. എന്നാല്‍, അന്ന് ഷാരൂഖ് അധിക ഫീസ് നല്‍കിയെന്ന് റസിഡന്റ് സബർബൻ കലക്ടർ സതീഷ് ബാഗല്‍ പറഞ്ഞു.
ഇതാണ് ഇപ്പോള്‍ തിരികെ നല്‍കുന്നത്. മന്നത്ത് കൂടാതെ മുംബൈയില്‍ത്തന്നെ ജന്നത്ത് എന്ന ഒരു വില്ല കൂടിയുണ്ട് ഷാരൂഖ് ഖാന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്