ഡൽഹി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്.
രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചു.വ്യോമസേനയിൽ നിന്ന് രണ്ടു മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.
സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠന് പരം വിശിഷ്ട സേവാ മെഡലും അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലും ലഭിക്കും. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്