ദില്ലി: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ച (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ഗ്രൂപ്പിൻ്റെ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ നിന്ന് 4000 കിലോ മുളക് പൊടി പിൻവലിച്ചു.
4000 കിലോ മുളകുപൊടി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജീവ് അസ്താന ഒരു ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
മുളകുപൊടി വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പതഞ്ജലി അതിൻ്റെ എല്ലാ ഉൽപ്പന്നങ്ങളിലും ഉയർന്നനിലവാരം നിലനിർത്താനും പൂർണ്ണമായും അനുസരണമുള്ള വിതരണ ശൃംഖല ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്നും സിഇഒ വിശദീകരിച്ചു.
ബാച്ച് നമ്പർ - AJD2400012ൻ്റെ 200 ഗ്രാം മുളകുപൊടി പാക്കറ്റുകളാണ് പിൻവലിച്ചത്. ബാച്ച് മുഴുവൻ തിരികെ വിളിക്കാൻ പതഞ്ജലി ഫുഡ്‌സിന് എഫ്എസ്എസ്എഐ നിർദ്ദേശം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്