ഗൊരഖ്‌പൂർ: മദ്യചിച്ചെത്തുന്ന ഭർത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീട് വിട്ടിറങ്ങി യുവതികൾ പരസ്പരം വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. കവിത, ബബ്ലു എന്ന ഗുഞ്ച എന്ന യുവതികളാണ് വിവാഹിതരായത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് വീട്ടിൽ അനുഭവിക്കുന്ന പീഡനങ്ങളും ഭർത്താക്കന്മാരുടെ മദ്യപാനങ്ങളും ഇരുവരും തുറന്നുപറഞ്ഞു.
ഭർത്താക്കൻമാർ പതിവായി മദ്യപിച്ചെത്തി ഉപ്രദ്രവിക്കാറുണ്ടായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാനാണ് വീട് വിട്ടിറങ്ങി വിവാഹിതരായത്.
ഗുഞ്ച വരന്റെ സ്ഥാനത്തുനിന്ന് കവിതക്ക് സിന്ധൂരം ചാർത്തി. ദിയോറയിലെ ചോട്ടി കാശി ശിവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തിരിച്ച് വീടുകളിലേക്ക് മടങ്ങുന്നില്ലെന്നും ഗൊരഖ്‌പൂരിൽ ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നും യുവതികൾ പറഞ്ഞു.
ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. നിലവില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് താമസം ആരംഭിക്കും. ദമ്പതികളായി ഗോരഖ്പൂരില്‍ ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും തങ്ങളെ വേര്‍പ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്