ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലായി. രാമനാഥപുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകളിലെ തൊഴിലാളികളാണ് പിടിയിലായത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണം പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും അടക്കം നാവികസേന പിടിച്ചെടുത്തു.
അറസ്റ്റിലായവരെ കിളിനോച്ചി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി. ശ്രീലങ്കന്‍ നാവികസേനയുടെ നോര്‍ത്തേണ്‍ നേവല്‍ കമാന്‍ഡും കോസ്റ്റ് ഗാര്‍ഡും ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും നോര്‍ത്ത് സെന്‍ട്രല്‍ നേവല്‍ കമാന്‍ഡിന്റെ ഇന്‍ഷോര്‍ പട്രോള്‍ ക്രാഫ്റ്റും അടക്കം വന്‍ സന്നാഹമാണ് തലൈമന്നാറിന് വടക്ക് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളെ തടയാന്‍ വിന്യസിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ മാത്രം ആറ് ബോട്ടുകളിലായി ഇന്ത്യയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 52 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക അറസ്റ്റ് ചെയ്തത്.
രാമേശ്വരം സ്വദേശി സച്ചിന്‍, തങ്കച്ചിമഠം സ്വദേശി ഡെനില്‍, റൂബില്‍ഡന്‍ എന്നിവരുടെ ബോട്ടുകളാണ് ശ്രീലങ്ക പിടികൂടിയത്. അറസ്റ്റിലായവരുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റിനെ അപലപിച്ച വിവിധ സംഘടനകള്‍, മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ബോട്ടുകള്‍ തിരിച്ചെടുക്കണമെന്നും അവര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്