ഡല്‍ഹി തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം മനീഷ് സീസോദിയക്കെന്ന് കെജ്‌രിവാള്‍

JANUARY 26, 2025, 8:53 PM

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍.

മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്.

"അദ്ദേഹം സർക്കാരില്‍ ഉപമുഖ്യമന്ത്രിയാകും. അദ്ദേഹത്തോടൊപ്പം നിങ്ങളെല്ലാവരും ഉപമുഖ്യമന്ത്രിമാരാകും," അരവിന്ദ് കെജ്‌രിവാള്‍ സമ്മേളനത്തില്‍ പറഞ്ഞു.

vachakam
vachakam
vachakam

പട്പർഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് മനീഷ് സിസോദിയ. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജംഗ്പുരയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

എഎപി സർക്കാരിന്‍റെ ഭൂരിഭാഗം സമയത്തും അരവിന്ദ് കെജ്രിവാളിന്‍റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച മനീഷ് സിസോദിയയെ ഡല്‍ഹി മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് 2023 മാർച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam