ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കുന്നു; നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍

JANUARY 26, 2025, 10:08 AM

ന്യൂഡല്‍ഹി: രാജവ്യാപകമായി എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. ഫെബ്രുവരി 14 നകം അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.

ലീഗല്‍ മെട്രോളജി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) റൂള്‍സ് 2024 ല്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.

ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഐഎസ്ടി ഒഴികെയുള്ള സമയങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം, സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐഎസ്ടി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുക, വിശ്വാസ്യതയും സൈബര്‍ സുരക്ഷയും ഉറപ്പാക്കാന്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, പ്രതിരോധം, 5 ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വളര്‍ന്ന് വരുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നാനോ സെക്കന്‍ഡ് കൃത്യതയോടെയുള്ള സമയക്രമം എല്ലാ മേഖലകളിലും നിര്‍ണായകമാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam