ന്യൂഡെല്‍ഹി: ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി മുംബൈയില്‍ ഒരു ആഡംബര ഫ്‌ളാറ്റും മെയിന്റനന്‍സ് ഇനത്തില്‍ 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ട സ്ത്രീക്ക് സുപ്രീം കോടതിയുടെ ശാസന. പരാതിക്കാരി ചോദിച്ച പാക്കേജ് കടന്നുപോയെന്നും ജോലിയെടുത്ത് ജീവിക്കണമെന്നും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി പറഞ്ഞു.
18 മാസം മുന്‍പ് മാത്രം വിവാഹം കഴിച്ച യുവതിയാണ് ജീവനാംശം തേടി കോടതിയെ സമീപിച്ചത്. ഓരോ 18 മാസത്തിനും 1 കോടി രൂപയാണ് ജീവനാംശമായി യുവതി കണക്കാക്കിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
'നിങ്ങള്‍ ഒരു ഐടി പ്രൊഫഷണലാണ്. നിങ്ങള്‍ എംബിഎയും പൂര്‍ത്തിയാക്കി. ബെംഗളൂരുവിലും ഹൈദരാബാദിലും നിങ്ങളെ ആവശ്യമുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ ജോലി ചെയ്യുന്നില്ല?' ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്രയും വിദ്യാഭ്യാസമുള്ളയാള്‍ ജോലി ചെയ്ത് സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഭര്‍ത്താവ് വളരെ ധനികനാണെന്നും തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് നുണ പറഞ്ഞ് അദ്ദേഹം വിവാഹമോചനം തേടിയെന്നും യുവതി പറഞ്ഞു. സിറ്റിബാങ്കിലെ മുന്‍ മാനേജരായിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ രണ്ട് ബിസിനസുകള്‍ നടത്തുന്നുണ്ടെന്നും തന്റെ മുന്‍പത്തെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും സ്ത്രീ അവകാശപ്പെട്ടു.
ഭര്‍ത്താവ് ജോലി ഉപേക്ഷിച്ചതിനുശേഷം അദ്ദേഹത്തിന്റെ വരുമാനം കുറഞ്ഞെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കോടതി അദ്ദേഹത്തിന്റെ നികുതി റിട്ടേണുകള്‍ പരിശോധിച്ചു. ജീവനാംശമായി നേരത്തെ ലഭിച്ച ഫ്‌ളാറ്റില്‍ തൃപ്തയാകാനും ജോലി തേടാനും തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സ്ത്രീയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്