അഹമ്മദാബാദ്: അഹമ്മദാബാദിലെ ബൈറാംജി ജീജീഭോയ് മെഡിക്കല്‍ കോളജിന്റെയും (ബിജെഎംസി) സിവില്‍ ആശുപത്രിയുടെയും കോമ്പൗണ്ടില്‍, മണിക്കൂറുകള്‍ നീണ്ട തീപിടുത്തത്തിന് ശേഷം, ചിതറിക്കിടക്കുന്ന കരിഞ്ഞതും തകര്‍ന്നതുമായ അവശിഷ്ടങ്ങള്‍ ജെസിബികള്‍ ഉപയോഗിച്ച് നീക്കം ചെയ്തു. സ്യൂട്ട്‌കേസുകള്‍ ചിതറിക്കിടക്കുകയായിരുന്നു. അതേസമയം ഒന്നാം നിലയിലെ മെസ്സില്‍, ഭക്ഷണ പ്ലേറ്റുകള്‍ തൊടാതെ കിടന്നു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം 625 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണു. ആശുപത്രി കോമ്പൗണ്ടിലെ ആറ് കെട്ടിടങ്ങളില്‍ ഒന്നിലേയ്ക്കാണ് തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. കൂടാതെ ഹോസ്റ്റല്‍ മെസ്സിലേക്ക് വിമാനത്തിന്റെ ഒരു ഭാഗം ഇടിച്ചുകയറി നാല് ബിരുദ വിദ്യാര്‍ത്ഥികളും ഒരു ബിരുദാനന്തര വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്