ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വെള്ളിയാഴ്ചയുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും ജെസിഒ അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൃഷ്ണ ഘാട്ടി സെക്ടറില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
7 ജാട്ട് റെജിമെന്റിലെ അഗ്‌നിവീര്‍ ലളിത് കുമാറാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ത്യന്‍ ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് സൈനികന്റെ ജീവത്യാഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ സൈനികര്‍ സൈനിക ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണെന്ന് സൈന്യം അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയിലുടനീളം മൈനുകള്‍ പാകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്