ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിരോധ മന്ത്രിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയെന്നും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്‍ഡിഎ അംഗങ്ങള്‍ക്ക് മാത്രമാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമ്മതമുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി.
ചര്‍ച്ചനടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ നോക്കിയിരിക്കുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. സഭ അലങ്കോലപ്പെടുത്തല്‍ ലക്ഷ്യമാക്കിയാണ് പ്രതിപക്ഷം വന്നതെന്നും ബിജെപി പറഞ്ഞു.
അതേസമയം പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കം പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. പിന്നാലെ ലോക്‌സഭാ നിര്‍ത്തിവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്