ഇസ്ലാമബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സിന്ധൂനദിയിലെ വിവാദ കനാല്‍ നിര്‍മാണത്തിനെതിരായ പ്രതിഷേധം ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വടക്കന്‍ സിന്ധിലെ നൗഷരോ ഫെറോസ് ജില്ലയിലെ മോറോ നഗരത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കനാല്‍ നിര്‍മാണ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് അടങ്ങിയ പ്രതിഷേധം വീണ്ടും കടുത്തത്.
വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ സിന്ധ് നാഷണലിസ്റ്റ് പാര്‍ട്ടിയായ ജെഎസ്എംഎം പ്രവര്‍ത്തകനായ സഹീദ് ലാഘാരിയാണ്. രണ്ടാമത്തെ ആളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പതിനഞ്ചോളം പ്രക്ഷോഭകാരികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സഹീദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. ഇവര്‍ ദേശീയപാത തടയുകയും ഓയില്‍ ടാങ്കറുകള്‍ക്ക് തീയിടുകയും ചെയ്തു.
സിന്ധ് ആഭ്യന്തരമന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവുമായ സിയാഉള്‍ ഹസന്‍ ലഞ്ജാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഡ്രോയിങ് റൂം ഉള്‍പ്പെടെയുള്ള ഭാഗത്ത് തീയിടുകയും ചെയ്തു. സിന്ധൂനദിയിലെ ജലത്തിനുമേല്‍ പഞ്ചാബ് പ്രവിശ്യ ആധിപത്യം സ്ഥാപിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്