ബംഗളൂരു: ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ 11 പേര് മരിച്ച സംഭവത്തില്‍ ടീമിലെ മുതിര്‍ന്ന അംഗം വിരാട് കോലിക്കെതിരെ പൊലീസില്‍ പരാതി. സംഭവിച്ച ദുരന്തത്തിന് കോലി ഉത്തരവാദിയാണെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തകനായ എച്ച്.എം വെങ്കിടേഷ് പരാതി നല്‍കിയിരിക്കുന്നത്. കബണ്‍ പാര്‍ക്ക് പൊലീസിലാണ് പരാതി ലഭിച്ചത്.
അതേസമയം പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി. കുന്‍ഹയാണ് ഏകാംഗ കമ്മീഷന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്