ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഒട്ടേറെ ഇന്ത്യക്കാര്‍ രാജ്യത്തിനകത്ത് തന്നെ അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ ബഹിഷ്‌കരണ ക്യാമ്പെയിന്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുര്‍ക്കിയില്‍ അവധിക്കാലം ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്ന ഒരുപാട് പേര്‍ അത് റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം.
'വോക്കല്‍ ഫോര്‍ ലോക്കല്‍' ആഹ്വാനം അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യക്കാര്‍ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും മോഡി അഭിപ്രായപ്പെട്ടു. ഈ ക്യാമ്പെയിനിന് ശേഷം 'വോക്കല്‍ ഫോര്‍ ലോക്ക'ലിനെ സംബന്ധിച്ച് രാജ്യത്താകെ ഒരു നവോന്മേഷം പ്രകടമാണ്. ഒരു രക്ഷിതാവ് പറഞ്ഞു, തങ്ങള്‍ ഇപ്പോള്‍ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങള്‍ മാത്രമാണ് വാങ്ങുന്നത്. രാജ്യ സ്നേഹം കുട്ടിക്കാലം മുതല്‍ കുട്ടിക്കാലം മുതല്‍ തന്നെ തുടങ്ങട്ടെ എന്ന്. ചില കുടുംബങ്ങള്‍ പ്രതിജ്ഞയെടുത്തു, തങ്ങള്‍ അടുത്ത അവധിക്കാലം ഇന്ത്യയില്‍ തന്നെയുള്ള മനോഹരമായ ഏതെങ്കിലും സ്ഥലത്ത് ചെലവഴിക്കുമെന്ന്. ഒട്ടേറെ ചെറുപ്പക്കാര്‍ ഇന്ത്യയില്‍ വെച്ചുതന്നെ വിവാഹം നടത്തുമെന്ന് പറഞ്ഞ് 'വെഡ് ഇന്‍ ഇന്ത്യ' പ്രതിജ്ഞയെടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കൂട്ടത്തോടെ തുര്‍ക്കിയും അസര്‍ബൈജാനും ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഡിയുടെ പരാമര്‍ശം മന്‍ കി ബാത്തില്‍ വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്