ഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനത്തിനു ഇന്നു തുടക്കം. സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളുയര്‍ത്താന്‍ പ്രതിപക്ഷവും പ്രതിരോധിക്കാന്‍ ഭരണപക്ഷവും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 21 വരെയുള്ള കാലയളവില്‍ 21 ദിവസം ചേരുന്ന വര്‍ഷകാല സമ്മേളനത്തില്‍ എട്ട് പുതിയ ബില്ലുകള്‍ അവതരിപ്പിക്കും.
സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം അറിഞ്ഞെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റികൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും മോദി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു.
‘‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം നൂറുശതമാനവും ലക്ഷ്യം നേടി.
ഭീകര കേന്ദ്രങ്ങൾ മിനിട്ടുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തു. ഇന്ത്യ നിർമിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവം’’– നരേന്ദ്രമോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്