അമുല്‍ ഐസ്‌ക്രീമില്‍ പഴുതാര; പരാതിയുമായി യുവതി രംഗത്ത്

JUNE 16, 2024, 12:23 PM

അമുല്‍ ഐസ്‌ക്രീമില്‍ നിന്നും പഴുതാരയെ കിട്ടി എന്ന പരാതിയുമായി യുവതി രംഗത്ത്. യുപിയിലെ നോയിഡയിലാണ് സംഭവം ഉണ്ടായത്. ദീപ ദേവി എന്ന യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മകന് മാഗോ ഷേക്ക് ഉണ്ടാക്കി കൊടുക്കാൻ വേണ്ടി അമുലിന്റെ വാനില ഫ്ലേവറിലുള്ള മാജിക് ഐസ്ക്രീമിന്റെ ബോക്സ് തുറന്നപ്പോഴാണ് യുവതി പഴുതാരയെ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ഐസ്ക്രീമിന്റെ ബോക്സ് തുറന്നപ്പോല്‍ തന്നെ ഒരുപേടിസ്വപ്നം പോലെയാണ് താൻ ആ കാഴ്ച കണ്ടതെന്നും, പഴുതാരയെ കണ്ടപ്പോള്‍ താൻ ഭയന്ന് പോയെന്നും വിഡിയോയില്‍ ദീപ ദേവി പറയുന്നു.

vachakam
vachakam
vachakam

സംഭവം നടന്ന ഉടനെ തന്നെ ദീപ ബ്ലിങ്കിറ്റില്‍ പരാതി നല്‍കുകയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഐസ്‌ക്രീമിൻ്റെ വിലയായ 195 രൂപ ഇവർക്ക് തിരികെ നല്‍കുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി തങ്ങള്‍ വിഷയം അമുലിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ബ്ലിങ്കിറ്റിന്റെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam