സാമ്പത്തിക ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിച്ചു: ഇന്ത്യന്‍ കമ്പനിക്ക് ജപ്പാനില്‍ വിലക്ക്

JUNE 24, 2024, 12:50 PM

ന്യൂഡല്‍ഹി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്ക് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്ക്. തങ്ങളുടെ നിരോധനം മറികടന്ന് റഷ്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ജപ്പാനിലെത്തിക്കാന്‍ സഹായിച്ചെന്നതാണ് കുറ്റം. ഇന്ത്യ, ചൈന, ഖസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പത്തോളം കമ്പനികള്‍ക്കെതിരെയാണ് നടപടി.

ഈ കമ്പനികള്‍ക്ക് ജപ്പാനിലുള്ള ആസ്തികള്‍ മരവിപ്പിച്ചു.  ഇതിനോടൊപ്പം ജപ്പാനിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി.

റഷ്യ ഉക്രെയിന്‍ യുദ്ധത്തെ തുടര്‍ന്നാണ് ജപ്പാന്‍ റഷ്യക്ക് മുകളില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഉക്രെയിന്‍ അധിനിവേശത്തില്‍ നിന്ന് റഷ്യയെ പിന്മാറാന്‍ പ്രേരിപ്പിക്കും വിധം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെയും അവരുടെ സഖ്യ രാഷ്ട്രങ്ങളുടെയും ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam