കെ സി വേണുഗോപാലിന് രാഹുൽ ഗാന്ധിയുടെ സ്നേഹ സമ്മാനം; സമ്മാനം ഇതാണ് 

JUNE 24, 2024, 1:25 PM

ഡല്‍ഹി: ആലപ്പുഴ എം പി കെ സി വേണുഗോപാലിന് കാർ സമ്മാനമായി നല്‍കി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിന് താൻ നേരത്തെ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുല്‍ ഗാന്ധി നല്‍കിയത് എന്നാണ് പുറത്തു  വരുന്ന റിപ്പോർട്ട്.

അതേസമയം പാർട്ടി ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ താൻ ഈ കാറ് ഉപയോഗിക്കുകയുള്ളൂവെന്ന് കെ സി വേണുഗോപാല്‍ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ടൊയോട്ടയുടെ എത്തിയോസ് കാറാണ് കെ സി വേണുഗോപാല്‍ ഉപയോഗിച്ചിരുന്നത്. 

'ഇത് എ ഐ സി സി തന്ന കാറാണ്. രാഹുല്‍ ഗാന്ധിയുടെ കാർ ഞങ്ങള്‍ മാറ്റി. രാഹുല്‍ ഉപയോഗിച്ച കാർ എ ഐ സി സിക്ക് വിട്ടുതന്നു. അത് ഞാൻ പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. പാർട്ടിയുടെ കാറാണ്.' എന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam