പരീക്ഷാ പരിഷ്‌കരണം: കേന്ദ്രത്തിന്റെ ഉന്നതതല സമിതി യോഗം ഇന്ന് ചേര്‍ന്നേക്കും

JUNE 24, 2024, 6:38 AM

ന്യൂഡല്‍ഹി: പരീക്ഷാ പരിഷ്‌കരണം സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉന്നതതല സമിതി യോഗം ഇന്ന് ചേര്‍ന്നേക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങള്‍ക്ക് പിന്നാലെ പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാനും പരിഷ്‌കരണങ്ങള്‍ക്കുമായാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം രൂപവത്കരിച്ച വിദഗ്ധരുടെ ഉന്നതതലസമിതിയുടെ യോഗം ഇന്ന് യോഗം ചേരുന്നത്. സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പരീക്ഷ നടത്തിപ്പ് രീതിയില്‍ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എന്‍.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തെ സമയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് അനുവദിച്ചിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനും മലയാളിയുമായ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്. എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊ. ബി.ജെ റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂര്‍ത്തി, പീപ്പിള്‍ സ്ട്രോങ് സഹസ്ഥാപകനും കര്‍മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐ.ഐ.ടി ഡീന്‍ ആദിത്യ മിത്തല്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാള്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയാണ്.

ഏത് തരത്തില്‍ പരീക്ഷയുടെ നടത്തിപ്പ് വേണ്ടിവരും എന്നതിനെക്കുറിച്ചും പരീക്ഷാ തീയതികള്‍ സംബന്ധിച്ചും സമിതി ചര്‍ച്ച ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam