ഈ എയർപോട്ടുകളിൽ ജനല്‍ കര്‍ട്ടനുകള്‍ താഴ്ത്തണം, ഫോട്ടോ എടുക്കരുത് ! ഡിജിസിഎ നിർദേശം 

MAY 24, 2025, 8:06 AM

ഡൽഹി : പ്രതിരോധ വിമാനത്താവളങ്ങളിൽ നിന്ന് വരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിമാനം 10,000 അടി ഉയരത്തിൽ എത്തുന്നതുവരെയും ഈ ഉയരത്തിൽനിന്ന് താഴെയിറങ്ങിയതിന് ശേഷവും ജനൽ കർട്ടനുകൾ താഴ്ത്തിയിടണമെന്ന് ഡിജിസിഎ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു. 

വീഡിയോ എടുക്കുന്നതും ഫോട്ടോയെടുക്കുന്നതും അനുവദനീയമല്ലെന്ന് യാത്രക്കാരെ ഓർമിപ്പിക്കണം എന്നും ഈ നിർദേശങ്ങൾ ലംഘിക്കുന്നത് നിയമനടപടികൾക്ക് ഇടയാക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

ഡിജിസിഎയുടെ നിർദേശങ്ങൾ

vachakam
vachakam
vachakam

1. വിമാനം പറന്നുയർന്ന് 10,000 അടി ഉയരം കടക്കുന്നതുവരെയോ അല്ലെങ്കിൽ ലാൻഡ് ചെയ്യുന്ന സമയത്ത് 10,000 അടിക്ക് താഴെ ഇറങ്ങി സിവിൽ ടെർമിനലിലെ പാർക്കിങ്ങ് ബേയിൽ എത്തുന്നതുവരെയോ യാത്രാക്കാരുടെ ജനൽ കർട്ടനുകൾ (എമർജൻസി എക്സിറ്റ് ജനലുകളിലൊഴികെ) അടച്ചിടണം.

2. ടെർമിനലിനുള്ളിൽ ആയിരിക്കുമ്പോഴോ, വിമാനത്തിലേക്ക്/വിമാനത്തിൽനിന്ന് വാഹനങ്ങളിൽ പോകുമ്പോഴോ, വിമാനത്തിന് പുറത്തായിരിക്കുമ്പോഴോ, ലാൻഡ് ചെയ്യുമ്പോഴോ, എയർപോർട്ടിലോ, ടേക്ക് ഓഫ് ചെയ്യുമ്പോഴോ, വിമാനം 10,000 അടിക്ക് താഴെ പറക്കുമ്പോഴോ, ഏരിയൽ അല്ലെങ്കിൽ ഗ്രൗണ്ട് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കർശനമായി നിരോധിച്ചിരിക്കുന്നു.

3. സൈനിക താവളങ്ങളിൽ ഫോട്ടോയെടുക്കുന്നതും വീഡിയോഗ്രാഫി ചെയ്യുന്നതും നിരോധിച്ചിരിക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ വ്യക്തമായി അറിയിക്കാനും പതിവായി ഓർമിപ്പിക്കാനും ആവശ്യമായ നടപടികൾ എല്ലാ വിമാന ഓപ്പറേറ്റർമാരും കൈക്കൊള്ളണം. സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള നിയമനടപടികൾ ഉൾപ്പെടെ പാലിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഓപ്പറേറ്റർമാർ ആശയവിനിമയം നടത്തണം.

vachakam
vachakam
vachakam

4. ഫ്ലൈറ്റ്/ക്യാബിൻ ക്രൂ നിർബന്ധിത പ്രീ-ഫ്ലൈറ്റ് അറിയിപ്പുകൾ ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപും, ക്യാബിൻ സുരക്ഷിതമാക്കുന്നതിന് മുൻപും, ലാൻഡ് ചെയ്യുന്നതിന് മുൻപും നടത്തണം. ബാധകമായ ഇടങ്ങളിൽ (എമർജൻസി എക്സിറ്റ് ജനലുകളിലൊഴികെ) ജനൽ കർട്ടനുകൾ താഴ്ത്തിയിടാനും 10,000 അടിക്ക് താഴെയുള്ള എല്ലാ സമയത്തും ഫോട്ടോയെടുക്കുന്നതിൽനിന്നും വീഡിയോഗ്രാഫിയിൽനിന്നും വിട്ടുനിൽക്കാനും യാത്രക്കാരോട് നിർദേശിക്കണം.

എയർപോർട്ടുകൾ

ലേ, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, ആദംപുർ, ചണ്ഡീഗഢ്, ഭട്ടിൻഡ, ജയ്‌സാൽമീർ, നൽ, ജോധ്പുർ, ഹിന്ദൻ, ആഗ്ര, കാൺപുർ, ബറേലി, മഹാരാജ്പുർ, ഗോരഖ്പുർ, ഭുജ്, ലോഹെഗാവ്, ഗോവ (ദാബോലിം), വിശാഖപട്ടണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam