ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ
ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി
നരേന്ദ്ര മോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍
അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം വികസനത്തിന്റെ
വേഗത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച്
ചേരുകയും ടീം ഇന്ത്യയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു ലക്ഷ്യവും
അസാധ്യമല്ലെന്നും മോദി വ്യക്തമാക്കി. വികസിത് ഭാരത് @2047'
എന്നതിലൂന്നിയായിരുന്നു ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ച. വികസിത്
ഭാരത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്. ഓരോ സംസ്ഥാനവും വികസിക്കുമ്പോള്‍
ഭാരതവും വികസിക്കും. ഇത് 140 കോടി പൗരന്മാരുടെ അഭിലാഷമാണെന്നും
പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ
സംസ്ഥാനത്ത് കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തില്‍
വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ സൗകര്യങ്ങളും
അടിസ്ഥാന സൗകര്യങ്ങളും നല്‍കികൊണ്ട് ആഗോള നിലവാരത്തിന് തുല്യമായി ഓരോ
സംസ്ഥാനത്തും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണം.
ഒരു സംസ്ഥാനം ഒരു ആഗോള ലക്ഷ്യസ്ഥാനമാകണം. ഇത് സമീപ നഗരങ്ങള്‍ വിനോദസഞ്ചാര
കേന്ദ്രങ്ങളായി വികസിക്കാനും ഇടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്