മംഗളൂരു: മെയ് ഒന്നിന് മംഗളൂരുവിലെ ബാജ്‌പെ ടൗണില്‍ കൊല്ലപ്പെട്ട ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ഔദ്യോഗികമായി ഏറ്റെടുത്തു. എന്‍ഐഎ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പവന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ലോക്കല്‍ പോലീസുമായി ഏകോപനം ആരംഭിച്ചു.
എന്‍ഐഎ സംഘത്തിന്റെ വരവ് മംഗളൂരു പോലീസ് സ്ഥിരീകരിച്ചു. സിറ്റി െ്രെകം ബ്രാഞ്ച് (സിസിബി) എന്‍ഐഎ ഉദ്യോഗസ്ഥരുമായി കേസിന്റെ പ്രാഥമിക വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണ് അടുത്തിടെ കൊലപാതക കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. ആളുകളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത്.
കൊലപാതകക്കേസിലെ പ്രതികള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) അംഗങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് യുവാക്കളുടെ സംഘമാണ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങളും പറഞ്ഞു. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് നിരവധി സംസ്ഥാന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്