മുംബൈ: മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവയോടൊപ്പം പരസ്യ വിഡിയോയിൽ അഭിനയിക്കാൻ മകനും സഹോദരിയുടെ മകൾക്കും അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് 3.9 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി.
ദാദർ സ്വദേശിയായ നീരവ് ഗിലിത്‌വാലയാണ് കബളിപ്പിക്കപ്പെട്ടത്. അഭിനയത്തിനു തിരഞ്ഞെടുത്തെന്ന് അറിയിച്ചതിനു ശേഷം വസ്ത്രങ്ങൾക്കും മറ്റുമായി പണം ആവശ്യപ്പെടുകയായിരുന്നു.
ഇടയ്ക്കിടെ ചെറിയ തുകകൾ ആവശ്യപ്പെട്ടയാൾ പിന്നീട് വിലകൂടിയ പരസ്യവസ്ത്രങ്ങൾക്കും മറ്റുമായി 3.25 ലക്ഷം രൂപ ചോദിച്ചു. അത് അയച്ചുകൊടുത്തതിനു പിന്നാലെ വീണ്ടും 3.25 ലക്ഷം രൂപയ്ക്കായി വിളിച്ചതോടെയാണു കബളിപ്പിക്കപ്പെടുകയാണെന്നു സംശയം തോന്നിയത്. തുടർന്നാണു പരാതി നൽകിയത്. മാട്ടുംഗ പൊലീസ് കേസെടുത്തു.
പരസ്യ വിഡിയോയിൽ അഭിനയിക്കാൻ കുട്ടികളെ തേടിയുള്ള പരസ്യം ശ്രദ്ധയിൽപെട്ട അദ്ദേഹം അതിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടിരുന്നു.
ഡിസ്നി കിഡ്സ് ഇന്ത്യയുടെ ക്രിയേറ്റീവ് ഡയറക്ടറാണെന്നു പരിചയപ്പെടുത്തിയ അജ്ഞാതൻ കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പലതവണ ഫോട്ടോ, വിഡിയോ എന്നിവ ആവശ്യപ്പെട്ട് കുടുംബത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റി. ഒപ്പിട്ട് തിരിച്ചയയ്ക്കാനായി ധാരണാപത്രവും അയച്ചുകൊടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്