ഭക്തന്റെ 20 ലക്ഷത്തിന്റെ മുതലുമായി കുരങ്ങൻ മുങ്ങി! ഒടുവിൽ സംഭവിച്ചത് 

JUNE 6, 2025, 10:29 PM

ഡൽഹി: ക്ഷേത്രദർശനത്തിനെത്തിയ ഭക്തന്റെ ബാഗുമായി കുരങ്ങൻ മുങ്ങി. 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ അടങ്ങിയ ബാഗുമായാണ്  കുരങ്ങൻ മരത്തിൽ കയറിയത്. 

യുപിയിലെ മഥുരയിലെ വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ അഭിഷേക് അഗർവാൾ കുടുംബത്തോടൊപ്പം വൃന്ദാവനിലേക്ക് പോയി ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ്  കുരങ്ങൻ ഭാര്യയുടെ പഴ്സ് തട്ടിയെടുത്തത്.

സ്വർണ്ണാഭരണങ്ങൾ അടങ്ങിയതായിരുന്നു ബാ​ഗ്. കുരങ്ങന്റെ കൈയിൽ നിന്ന് പഴ്സ് വീണ്ടെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

vachakam
vachakam
vachakam

പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷം കുറ്റിക്കാട്ടിൽ നിന്ന് പഴ്സ് കണ്ടെടുത്ത് കുടുംബത്തിന് കൈമാറി. പഴ്സിനുള്ളിലെ ആഭരണങ്ങൾ കേടുകൂടാതെയിരിക്കുന്നതായി പൊലീസ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam