ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയായ മുന്‍ ബിജെപി നേതാവും ഇവരുടെ കാമുകനും അറസ്റ്റിലായി.
ഹരിദ്വാറിലെ മുന്‍ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു.
മുന്‍ ബിജെപി നേതാവായ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസം. 13 വയസ്സുള്ള മകള്‍ നിലവില്‍ അച്ഛനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്