ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞെന്ന് ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു നല്ല വാര്‍ത്ത വരും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും അദേഹം വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ശക്തമായ മറുപടി ലഭിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ ഭീകര സംഘടനകളുടെ തലപ്പത്തുള്ളവര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കും ഇതേ ഗതി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22 നാണ് നിരപരാധികളായ 26 പേരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ച ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തതായും സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് ഒരു തെളിവും നല്‍കേണ്ട ആവശ്യമില്ല. പാകിസ്ഥാന്‍ പല അവകാശവാദങ്ങളും ഉന്നയിച്ചെങ്കിലും ലോകത്തിന് മുന്നില്‍ ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും സൈന്യം പ്രകടിപ്പിച്ച കരുത്ത് പ്രശംസനീയമാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്