എന്തൊരു ക്രൂരത; കാമുകനുമായി ജീവിക്കാൻ ഭർത്താവിനെയും കുട്ടികളെയും ഉറക്കഗുളിക കൊടുത്ത് കൊല്ലാൻ ശ്രമം, യുവതിയും കാമുകനും അറസ്റ്റിൽ 

JUNE 11, 2025, 10:50 PM

ബംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ഗജേന്ദ്രയുടെ ഭാര്യ ചൈത്രയാണ് അറസ്റ്റിലായത്. ഭർത്താവിന്റെയും മക്കളുടെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയാണ് യുവതി ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാമുകൻ ശിവുവിന്റെ സഹായത്തോടെയായിരുന്നു യുവതി ഈ ക്രൂരതയ്ക്ക് ശ്രമിച്ചത്.

അതേസമയം കൊലപാതക ശ്രമം ഭർത്താവ് കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. മൂന്ന് വർഷമായി ഗജേന്ദ്രയും ചൈത്രയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.  മറ്റൊരാളുമായി ചൈത്രക്ക് ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. ഇത് വീട്ടുകാരെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. 

എന്നാൽ പിന്നീട് ചൈത്ര ബേലൂർ സ്വദേശിയായ ശിവു എന്നയാളുമായും ബന്ധം തുടങ്ങി. ഇയാൾക്കൊപ്പം താമസിക്കാനാണ് ഭർത്താവിനെയും വീട്ടുകാരെയും കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശിവുവുമായുള്ള ബന്ധം ഭർത്താവ് അറിയുമെന്ന ഭയമാണ് കൊലപാതക ശ്രമത്തിലക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 11 വർഷം മുമ്പായിരുന്നു ചൈത്രയുടെയും ഗജേന്ദ്രയുടെയും വിവാഹം. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam